കോട്ടയം പാമ്പാടി ചെമ്പൻകുഴിയിൽ നിന്നും കാണാതായ കരുവിക്കാട്ടിൽ ബിനീഷിൻ്റെയും മകൾ പാർവ്വതിയുടെയും മൃതുദേഹമാണ് കല്ലാറുകുട്ടി ജലാശയത്തിൽ നിന്നും കണ്ടെത്തിയത്.
പാമ്പാടിയില്‍ നിന്നും കാണാതായ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകുട്ടിയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഡാമിൽ തിരച്ചിൽ നടത്തിയത്. ഉച്ചയോടെ പിതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നലെ കോട്ടയം പാമ്പാടി ചെമ്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ കരുവിക്കാട്ടിൽ ബിനീഷിനെയും മകൾ പാർവ്വതിയെയും കണ്ടെത്തുന്നതിനാണ് കല്ലാറുകുട്ടിയിലും പരിസരപ്രദേശങ്ങളിലും പോലീസ് തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കല്ലാറുകുട്ടി പാലത്തിനടുത്തുനിന്നാണ് ഇവരുടെ ബൈക്ക് കണ്ടെത്തിയത്. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തുകയായിരുന്നു. |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
ബിനീഷ് മരപ്പണിക്കാരനും പാർവ്വതി പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്. ഇന്നലെ രാവിലെ 11.30 തോടെ ഇവരെ കാണാതാവുകയായിരുന്നു.വൈകുന്നേരം വരെ വീട്ടുകാർ പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തെനായില്ല. തുടർന്നാണ് ബന്ധു ബിജു പാമ്പാടി സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചത് . പോലീസ് ബിനീഷിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അടിമാലിക്ക് അടുത്ത് ഇവർ എത്തിയതായി ബോദ്ധ്യപ്പെട്ടു. പാമ്പാടി പോലീസ് ഈ വിവരം അടിമാലി പോലീസിന് കൈമാറി.രാത്രി അടിമാലി പോലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെത്തിയത്. News Update:05.00PM
ഇരുവരുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സന്ദർശിക്കുക. www.honesty.news