HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ചൈനയില്‍ വിമാനം തകര്‍ന്നുവീണു; 132 യാത്രക്കാര്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

    ചൈനയില്‍  ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ  ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു.  

ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് വിവരം റിപ്പോര്‍ട്ട്ചെയ്തത്. 123 യാത്രക്കാരും ഒന്‍പത് ക്യാബിന്‍ ക്രൂ അംഗങ്ങളം അടക്കം 132 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 

 ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.  3.5 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി വിച്ഛേദിക്കപ്പെട്ടു. വിമാനം തകര്‍ന്നുവീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആളപയാം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

Also Read: പാമ്പാടിയില്‍ നിന്നും കാണാതായ പിതാവിന്റെയും പെൺകുട്ടിയുടെയും മൃതദേഹം കല്ലാറുകുട്ടി ഡാമിൽ നിന്നും കണ്ടെത്തി.

 സന്ദർശിക്കുക.  www.honesty.news

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA