HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


നിരവധി മോക്ഷണ കേസുകളിലെ പ്രതി ഇടുക്കിയിൽ പിടിയിലായി; കട്ടപ്പന ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

  മുൻ കുറ്റവാളിയും നിലവിൽ തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി മോഷണ കേസ്സുകളിൽ പ്രതിയുമായ രഘു എന്നയാളെയാണ് പിടികൂടിയത്.  

നിരവധി മോക്ഷണ കേസുകളിലെ പ്രതി ഇടുക്കിയിൽ  പിടിയിലായി
  ഇയാളുടെ ഭാര്യ വീടായ ഇടുക്കി കമ്പംമെട്ട് കൂട്ടാർ ഈറ്റക്കാനത്തുള്ള ചെരുവിള പുത്തൻ വീട്ടിൽ നിന്നും കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേത്യത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.തുടർന്ന് ഇയാളെ തൃശ്ശൂർ ജില്ലയിലെ പീച്ചി പോലീസിന് കൈമാറി. ഇടുക്കി ജില്ലയിലെ നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ മോഷണ കേസ്സും കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസുമുള്ള പ്രതി തൃശ്ശൂർ പാലക്കാട്  ജില്ലകളിൽ നിരവധി മോഷണ കേസ്സുകളിൽ സംശയിക്കപ്പെടുന്ന ആളുമാണ്. 

തൃശൂർ ചുവന്ന മണ്ണ് ഭാഗത്തുള്ള ബിവറേജ്  ഔട്ട്ലറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസ്സിൽ തെളിവ് ലഭിച്ചതിനെ തുടർന്ന് ഇയാളെഅന്വേഷിക്കുന്ന വിവരം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോനെ അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ഇയാളെനിരീക്ഷിച്ചു വരുകയായിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യക അന്വേഷണ സംഘം ഇയാളെ  കസ്റ്റഡിയിൽ എടുത്ത്  തൃശ്ശൂർ പോലീസിന് കൈമാറുകയുമായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.