HONESTY NEWS ADS

ഇടുക്കി മൂലമറ്റത്ത് യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്; ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം. കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് മരണപ്പെട്ടത്.

 ഇടുക്കി മൂലമറ്റത്ത് യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. 

    ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് മരിച്ചത്. സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാത സംഘം കാറിലെത്തി വെടിവയ്ക്കുകയായിരുന്നു. മൂലമറ്റം ഹൈസ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു കാറിലെത്തിയ സംഘം വെടിവച്ചത്. തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

 ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘം തട്ടുകടയിലുണ്ടായിരുന്ന നാട്ടുകാര്‍ക്കെതിരേ തോക്കുചൂണ്ടുകയും വെടിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തുടര്‍ന്ന് കാറെടുത്ത് ഇവിടെ നിന്ന് വേഗത്തില്‍ തൊടുപുഴയിലേക്ക് സംഘം രക്ഷപെട്ടു പോയി. ഇതിനിടയില്‍ സനലും പ്രദീപും സഞ്ചരിച്ച ബൈക്കില്‍ ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതരായ സംഘം ഇരുവര്‍ക്കുമെതിരെ വെടിവെക്കുകയും ചെയ്തു. മാര്‍ട്ടിന്‍ ജോസഫ് എന്നയാളാണ്  വെടിവെച്ചത്. പ്രതിയായ മാര്‍ട്ടിനെ പൊലീസ് പിടിക്കൂടിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS