മൂന്നാറില്‍ വീണ്ടും പൂവുകളുടെ വിരുന്നൊരുക്കി ജക്രാന്ത മരങ്ങള്‍. വസന്തകാലത്തും മണ്‍സൂണ്‍ കാലത്തുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന മൂന്നാറിന് ഇപ്പോള്‍ പൂവിട്ടു നില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍ നല്‍കുന്ന മനോഹാരിത എത്രകണ്ടാലും മതിവരാത്തതാണ്.
മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ വൈലറ്റ് കാന്തി വിരിക്കുന്ന ജക്രാന്ത മരങ്ങള്‍ വസന്തകാലത്ത് മൂന്നാറിന് വര്‍ണ്ണനാതീതമായ സൗന്ദര്യം നല്‍കുന്നു. വളര്‍ന്ന് പന്തലിച്ച ജക്രാന്ത മരങ്ങളില്‍ വിരിയുന്ന പുഷ്പങ്ങള്‍ മൂന്നാറിന്റെ മലനിരകള്‍ക്ക് ഇപ്പോള്‍ ഏഴഴക് നല്‍കുകയാണ്. എത്ര കണ്ടാലും മതിവരാതെ ജക്രാന്ത പുഷ്പങ്ങളുടെ മനോഹാരിത ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കാറുണ്ട്. ജക്രാന്ത പൂക്കളുടെ വരവ് മാര്‍ച്ചിലെ പരീക്ഷക്കാലത്തായതു കൊണ്ടാവാം ജക്രാന്ത മരത്തെ Exam Tree എന്നു വിളിക്കുന്നതും. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഈ നീല പൂമരങ്ങള്‍ മൂന്നാറിലെത്തുന്ന കുളിരാസ്വാദകരുടെ കണ്ണുകളില്‍ കുടിയേറുന്നതിനൊപ്പം മനസ്സും കയ്യേറിയിരിക്കും.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
വേനല്‍ കടുക്കുന്ന ഏപ്രിലില്‍ മൂന്നാറില്‍ ജക്രാന്ത പൂക്കളുടെ കാലമാണ്. നീലവാഗ എന്നറിയപ്പെടുന്ന ജക്രാന്ത മരങ്ങള്‍ ഇപ്പോള്‍ മൂന്നാറില്‍ പൂത്തുലഞ്ഞുനില്‍ക്കുകയാണ്. തേയിലത്തോട്ടങ്ങളില്‍ മിക്കയിടത്തും ജക്രാന്ത മരങ്ങളുണ്ടെങ്കിലും ഏറെ ആകര്‍ഷണീയമായ കാഴ്ച മൂന്നാര്‍ മറയൂര്‍ റോഡില്‍ വാഗവരൈ എന്ന ഗ്രാമത്തിലാണ്. മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള വഴിയില്‍ ഏതാണ്ട് 25 കിലോമീറ്റര്‍ സഞ്ചരിച്ച് ടാറ്റയുടെ ടീ ഫാക്ടറിയും കടന്നാല്‍ ഒരു പ്രദേശമാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുകയാണ് ഈ നീല പൂമരങ്ങള്‍. |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്ണ മേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ബിഗ്‌നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സില്‍പ്പെട്ടതാണ് ജക്രാന്ത. അമേരിക്കക്കാരിയായ ജക്രാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട്.മൂന്നാര്‍ തേയില തോട്ടങ്ങളിലെ കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്‍മാരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്രാന്ത മരങ്ങള്‍ വച്ച് പിടിപ്പിച്ചത്.ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വരണ്ടുണങ്ങുന്ന പ്രകൃതിക്ക് വസന്തത്തിന്റെ നനവ് നല്‍കിയാണ് ജക്രാന്ത മരങ്ങള്‍ പൂവിടാറുള്ളത്.