കഞ്ഞിക്കുഴി പഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജേശ്വരി രാജൻ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് കഞ്ഞിക്കുഴി ടൗണിൽ നടന്ന ആഹ്ലാദ പ്രകടനത്തിൽ സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കു തർക്കവും കൈയ്യേറ്റവും ഉണ്ടായത്.

കോൺഗ്രസ്സും കേരള കോൺഗ്രസ്സും തമ്മിലുള്ള ധാരണ പ്രകാരം കേരള കോൺഗ്രസ് പ്രതിനിധി സിൽവി സോജൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം സിപിഐ തർക്കത്തെ തുടർന്ന് സിപിഐ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്നു.18 അംഗങ്ങളുള്ള കഞ്ഞിക്കുഴിയിൽ യു ഡി എഫിന് 10, എൽ.ഡി എഫിന് 7 ബി ജെ പി ക്ക് 1 എന്നിങ്ങനെയാണ് കക്ഷി നില. സിപിഐയിലെ റ്റിൻസി തോമസ് വോട്ട് എടുപ്പിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് എൽഡിഎഫിന് 6 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
നെടുംകണ്ടത്തെ മെൻസ് വെയർ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.. ആകർഷകമായ സാലറി... മുൻപരിചയമുള്ളവർക്ക് മുൻഗണന; 9495255173