സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ ഹെറേഞ്ച് മേഖലയിൽ യാത്രാ ക്ലേശം രൂക്ഷമായി.

അടിമാലിയിൽ നിന്നും പണിക്കന്‍കുടി,മുരിക്കാശേരി, മൂന്നാര്‍ ,മാങ്കുളം തുടങ്ങിയ ഭാഗങ്ങളിലേയ്ക്കാണ് സ്വകാര്യബസ്സുകള്‍ കൂടുതലായി സര്‍വ്വീസ് നടത്തിയിരുന്നത്.ഈ മേഖലകളിലേക്കുള്ള യാത്രക്കാരെ സമരം പൂർണ്ണമായും ബാധിച്ചു. തൊടുപുഴയിലും സമാനമായ സാഹചര്യമാണ് തൊടുപുഴ - മൂലമറ്റം,തൊടുപുഴ - ഉടുമ്പന്നൂർ, തൊടുപുഴ - വണ്ണപ്പുറം തുടങ്ങിയ മേഖലകളെയെല്ലാം സമരം ബാധിച്ചിട്ടുണ്ട്.
കട്ടപ്പനയിൽ നിന്നും തൊടുപുഴ കുമളി നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലേക്ക് കെഎസ്ആര്‍ടിസി നാമമാത്രമായ സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്. കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസിന് ഇറക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായിട്ടില്ല.
കട്ടപ്പന - അടിമാലി, ചേലച്ചുവട് - വണ്ണപ്പുറം, നെടുങ്കണ്ടം- രാജാക്കാട്, കുമിളി - മൂന്നാർ, എന്നി റൂട്ടുകളിൽ യാത്ര ക്ലേശം രൂക്ഷമാണ്. ഈ റൂട്ടുകളെല്ലാം കൂടുതലായും സർവീസ് നടത്തുന്നത് സ്വകാര്യ ബസുകളാണ് അടിമാലി -മൂന്നാര്‍ ,അടിമാലി -കോതമംഗലം റൂട്ടുകളില്‍ ഇടയ്ക്കിടെ കെ എസ് ആര്‍ ടി സി ബസ്സുകള്‍ സർവീസ് നടത്തുന്നുണ്ട്.
സമരം കണക്കിലെടുത്ത് ടാക്‌സി വാഹനങ്ങള്‍ മിക്ക സ്ഥലങ്ങളിലേക്കും ട്രിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിദ്യാര്‍ത്ഥികളും ഓഫീസ് ജീവനക്കാരും തൊഴിലാളികളും മറ്റ് അത്യശ്യങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചവരും നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്തെത്തിന്‍ ഇത്തരം വാഹങ്ങളെയാണ് ആശ്രയിക്കുന്നത് .ഉള്‍ ഗ്രാമങ്ങളിലേയ്ക്കുള്ള യാത്രികരാണ് കൂടുതലും കഷ്ടത്തിലായിട്ടുള്ളത്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. അതേസമയം തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.