വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫിറ്റ്നസ് പുതുക്കലിനുള്ള നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ കുത്തനെ കൂടും. കേന്ദ്ര വിജ്ഞാപനം സംസ്ഥാനത്തും പ്രാബല്യത്തിൽ വരുത്തുന്നത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി.

ഇരുചക്ര വാഹനങ്ങൾക്ക് നിലവിൽ 300 രൂപയാണ് രജിസ്ട്രേഷൻ പുതുക്കൽ ഫീസെങ്കിൽ ഏപ്രിൽ ഒന്നുമുതൽ 1000 രൂപയാകും. കാറുകൾക്ക് 600 രൂപയിൽ നിന്ന് 5000 രൂപയിലേക്കാണ് വർധിക്കുന്നത്. മാത്രമല്ല രജിസ്ട്രേഷൻ പുതുക്കാൻ വൈകിയാലുള്ള പിഴ ഘടനയിലും വലിയ മാറ്റമാണുള്ളത്. നിലവിൽ രജിസ്ട്രേഷൻ പുതുക്കൽ കാലാവധി കഴിഞ്ഞ കാറുകൾക്കും ബൈക്കുകൾക്കും മൂന്നു മാസം വരെ 100 രൂപയും ആറു മാസം വരെ 200 രൂപയും ആറു മാസത്തിന് മുകളിൽ എത്ര കാലതാമസം നേരിട്ടാലും 300 രൂപയുമായിരുന്നു .എന്നാൽ ഇനി മുതൽ വൈകുന്ന ഓരോ മാസത്തിനും കാറുകൾക്ക് 500 രൂപ വീതമാണ് പിഴ.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |