HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഗുണ്ടൽ പേട്ട കരിങ്കൽ ക്വാറിയിൽ അപകടം: മൂന്നു മരണം, ആറു പേർ പാറക്കെട്ടിനുള്ളിലെന്ന് സംശയം

 കർണ്ണാടക ഗുണ്ടൽ പേട്ടയിൽ മലയാളി നടത്തുന്ന കരിങ്കൽ ക്വറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു. 

തൊഴിലാളികളായ ആറു ബിഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. ഗുണ്ടൽ പേട്ട മടഹള്ളി കുന്നിൽനിന്ന് മണ്ണ് മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്. 11 മണിയോടെ ഭീമൻ പാറകൾ അടർന്നുവീഴുകയായിരുന്നു. ഏഴ് വാഹനങ്ങൾ പാറകൾക്കടിയിൽ പെട്ടിരിക്കുകയാണ്. ഗുണ്ടൽ പേട്ട ടൗണിൽ നിന്ന് വയനാട് റോഡിൽ മൂന്നു കിലോമീറ്റർ മാറിയാണ് അപകടമുണ്ടായ ക്വാറി സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് നിരവധി ക്വാറികളും ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. 50 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായില്ല. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA