HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. 

കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ സമ്മതനായ കോടിയേരി 'ജനകീയനായ' സെക്രട്ടറി എന്ന നിലയില്‍ അണികള്‍ക്കും പ്രിയങ്കരനാണ്. സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന്‍ അഞ്ചുതവണയും വി.എസ്. അച്യുതാനന്ദന്‍ മൂന്നുതവണയും ഇരുന്നിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മുന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് സി.പി.എം സംസ്ഥാന സമിതിയില്‍ എത്തി. എ.കെ.ജി സെന്ററിന് കീഴിലെ കൈരളി ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് നേരിട്ടാണ് ബ്രിട്ടാസ് സംസ്ഥാന സമിതിയിലെത്തുന്നത്. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവരും സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളാകും.

ഇവര്‍ക്ക് പുറമെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹീം, ജില്ല സെക്രട്ടറിമാരായ എ.വി റസല്‍, ഇ.എന്‍ സുരേഷ് ബാബു, സി.വി വര്‍ഗീസ് എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തും. 89 അംഗ സമിതിയെയാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുക.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA