സേനാപതി വട്ടപ്പാറയിൽ പാണ്ഡ്യന്റെ കൃഷിയിടമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ തീ ഇട്ടു നശിപ്പിച്ചത്.
ഒരേക്കർ ഭൂമിയിലെ ഏലവും കുരുമുളകും ഉൾപ്പെടെയുള്ള കൃഷിയാണ് പൂർണമായും കത്തി നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകന് ഉണ്ടായിട്ടുള്ളത്. പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നും ആദായം ലഭിച്ചു തുടങ്ങുന്നതിനു മുൻപാണ് കർഷകന് വൻ നഷ്ടമുണ്ടായിരിക്കുന്നത്. ആത്മഹത്യയുടെ വക്കിലാണ് താനും കുടുംബവുമെന്ന് പാണ്ഡ്യൻ വ്യക്തമാക്കുന്നു. സംഭവത്തിൽ ഉടുമ്പൻചോല പോലീസിൽ പരാതി നല്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

