നെടുംകണ്ടം - രാജാക്കാട് റൂട്ടിൽ കുത്തുങ്കൽ പാലത്തിനടുത്തായി സ്ലീവാമല പള്ളിക്ക് സമീപത്തായാണ് വാഹനാപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് അപകടം.
തമിഴ്നാട്ടിൽ നിന്നും ലോഡുമായി വന്ന ലോറി വ്യാഴാഴ്ച രാത്രി പത്തരയോടുകൂടിയാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞത്. കുത്തിറക്കത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് പതിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഡ്രൈവറും ക്ളീനറും മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഇരുവർക്കും പരിക്കേറ്റിരുന്നു. ഇതിൽ ക്‌ളീനർക്ക് കൂടുതൽ പരിക്കേറ്റുട്ടുണ്ട്. കുത്തിറക്കത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ടതോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമീക വിവരം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുകകൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്സന്ദർശിക്കുക. www.honesty.news |

