ഇടുക്കി സൂര്യനെല്ലി തിരുവള്ളുവർ കോളനിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ നടക്കാൻ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു . സിങ്കുകണ്ടം കൃപാഭവനിൽ ബാബു(60) ആണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിയോടെയാണ് സംഭവം.
ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണ് അപകടംനടന്നത്. രാവിലെ നടക്കാൻ ഇറങ്ങിയ ബാബു വീടിനു സമീപം വച്ചു തന്നെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വെളിച്ചക്കുറവ് മൂലം കാട്ടാന നിൽക്കുന്നത് ബാബുവിന്‍റെ ശ്രദ്ധയിൽപ്പെട്ടില്ല. മേഖലയില്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെടുന്ന നാല്‍പ്പതാമത്തെ സംഭവമാണ് ഇത്. വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന്‍റെ തോത് വർധിച്ചിട്ടുണ്ട്. മൃഗശല്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഫലമില്ലാത്ത അവസ്ഥയാണ്.