മൂന്നാറില്‍ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ഇടുക്കി ദേവികുളം എം എല്‍ എ രാജയെ മർദിച്ച എസ് ഐ സാഗറിനെ ഡിസിആർബിയിലേക്ക് സ്ഥലംമാറ്റി. സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് എംഎൽഎക്ക് മർദ്ദനമേറ്റത്.

മൂന്നാറില്‍ ഉച്ചയോടെയാണ് പൊതുയോഗം നടക്കുന്നിതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തിയത്. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇത് തടയുന്നതിനെത്തിയ എം എല്‍ എയ്ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്തെത്തിയിരുന്നു.രണ്ട് ദിവസമായിട്ട് ഇടുക്കിയില്‍ നടക്കുന്ന പണിമുടക്ക് സമാധാനപരമായിട്ടാണ് മുമ്പോട്ട് പോയത്. ഒരിടത്തും ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |