ചെറുതോണിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട പച്ചക്കറി വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. ചെറുതോണി പാലത്തിന്റെ കൈവരി തകർത്തു ആറ്റിലേക്ക് പതിക്കുകയായിരുന്നു . കട്ടപ്പനയിൽ നിന്നും ആലുവയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. വാഹനത്തിൽ ഡ്രൈവർ കൂടാതെ ഒരു സഹായി ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ആറ്റിലേക്ക് പതിച്ച വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. അതേസമയം അപകടത്തിൽ ചെറുതോണി പാലത്തിന്റെ കൈവരി തകർന്നതിനാൽ സ്കൂൾ കുട്ടി ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് പാലം കടക്കാൻ പ്രയാസമാമാണെന്നും താൽക്കാലിക കൈവരി ഉടൻ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.