തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തിയത് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ച്. പുതുതായി പണിത വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് ഈ കൊടും ക്രൂരത നടന്നത്.
ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ , ഭാര്യ ഷീബ , മക്കളായ മെഹ്റു , അസ്ന എന്നിവരാണ് മരിച്ചത് . പിതാവ് ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. വീടിന്റെ ജനലുകൾ എല്ലാം അടച്ച് , വൈദ്യുതി , വെള്ളം എന്നിവ വിച്ഛേദിച്ച് വളരെ ആസൂത്രിതമായാണ് പ്രതി കുറ്റം നടത്തിയത്. അർധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിലെ കിടക്കയിലും പെട്രോൾ ഒഴിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എത്തിയവരുടെ നേർക്കും ഹമീദ് പെട്രോൾ ഒഴിക്കാൻ ശ്രമം നടത്തി.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം . തീപിടിച്ചതിനെത്തുടർന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാൾ അയൽക്കാരനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു . ഇയാൾ ഓടി വീട്ടിലെത്തിയപ്പോൾ പുറത്തുനിന്നും കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുകയായിരുന്നു. മുറിയിൽ തീപടർന്നതും ഫൈസലും മക്കളും രക്ഷതേടി ശുചിമുറിയൽ ഒളിച്ചു. വീടിന്റെ വാതിലുകൾ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീയിട്ടത്. ഇതാണ് കുടുംബത്തിന് രക്ഷപ്പെടാൻ സാധിക്കാതെ വന്നത്. തുടർന്ന് അയൽവാസി വാതിൽ തകർത്താണ് അകത്തു കയറിയത് .
വാതിലുകൾ ചവിട്ടിത്തുറന്നപ്പോൾ നാലുപേരും ശുചിമുറിയിൽ ഒളിച്ചനിലയിലായിരുന്നു. ഈ സമയവും ഹമീദ് പെട്രോൾ നിറച്ച കുപ്പികൾ മുറിയിലേക്ക് എറിയുന്നുണ്ടായിരുന്നു. പിന്നീട് നാട്ടുകാർ എത്തിയാണ് തീയണച്ചത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിടുകയായിരുന്നു . കുടുംബ വഴക്കിനെത്തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
വെള്ളം ഒഴിച്ച് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വാട്ടർ കണക്ഷൻ വിച്ഛേദിച്ചിരുന്നതിനാൽ വെള്ളമുണ്ടായിരുന്നില്ല. പിന്നീട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി . തുടർന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു . കൃത്യം നടത്തിയതിനു ശേഷം പ്രതി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലോടെ പൊലീസ് കസ്റ്റഡിയിലാവുകയായിരുന്നു . കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഹമീദും മകന്‍ മുഹമ്മദ് ഫെെസലുമായി തർക്കമുണ്ടായിരുന്നു. പ്രതി ഹമീദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.