HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


പീരുമേട് പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണംവിട്ട് ആംബുലൻസ് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.

  മധുരയിൽ നിന്നും കോട്ടയം പുതുപ്പള്ളിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ബ്രേക് പോയതിനെ തുടർന്നാണ്  അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

പുതുപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് ആണ് പീരുമേട് പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. മധുരയിൽ നിന്നും തിരിച്ചു പുതുപള്ളിയിലേക്ക് വരുന്ന വഴിക്ക് പുല്ലുപാറയ്ക്ക് സമീപമെത്തിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും തുടർന്ന് ഭിത്തിയിൽ ഇടുപ്പിച്ച്  നിർത്തുന്നതിനിടെ അമ്പുലൻസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.


ഈ സമയം എതിരെവന്ന സ്കൂട്ടർ യാത്രക്കാരനായ ഏലപ്പാറ സ്വദേശി അബ്ദുൽ കരീമിനും  ആംബുലൻസിൽ ഉണ്ടായിരുന്ന രോഗികൾ ഉൾപ്പെടെ രണ്ടുപേർക്കും പരിക്കേറ്റു. തുടർന്ന് ഇവരെ മുണ്ടക്കയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹൈവേ പോലീസും പീരുമേട് ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.