വനിത ദിനത്തില്‍ ഇടുക്കി മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് അക്രണം. ആക്രമണത്തിൽ പരുക്കേറ്റ മഞ്ഞപ്ര സ്വദേശിനി സോനയെ (25) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് മുട്ടം സ്വദേശി രാഹുൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ വഴക്കിനിടെ സോനയുടെ മുഖത്തേക്ക് രാഹുൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാല്‍പത് ശതമാനം പൊള്ളലേറ്റ സോന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കുടുംബ പ്രശ്നത്തെ തുടര്‍ന്ന് സോന സുഹൃത്ത് ഷാരോണിന്റെ വീട്ടില്‍ മൂന്ന് ദിവസമായി വന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടില്‍ വന്നാണ് സോനയുടെ മുന്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. ബന്ധം വേര്‍പ്പെടുത്തിയ ശേഷവും രാഹുല്‍ സോനയെ ശല്യപ്പെടുത്തുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സോനയെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. നെഞ്ചിലും രണ്ട് കൈകളിലും പുറകിലും പൊള്ളലേറ്റു. ഇവരെ ബേർൺ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Nice
ReplyDelete