ഇടുക്കി ഇടമലക്കുടിയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റത്.

ആണ്ടവൻ കുടിയിൽ ശശിയാണ് ഗുരുതരമായി പരിക്കേറ്റ് ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഏലത്തോട്ടത്തിൽ പണികൾ കഴിഞ്ഞ് മറ്റുള്ളവർക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒറ്റയാന്റെ മുന്നിൽപെട്ടത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് പരിക്ക് പറ്റിയത്. അടിയേറ്റു വീണ ശശിയെ രക്ഷപ്പെട്ടവർ വിവരമറിയിച്ചതിനെത്തുടർന്ന് കുടിയിൽ നിന്ന് ആളുകളെത്തി ചുമന്ന് ഇഡലിപ്പാറയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് വാഹനത്തിൽ രാത്രിയോടെ മൂന്നാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Also Read: ഇടുക്കി കട്ടപ്പനക്ക് സമീപം ദുരൂഹസാഹചര്യത്തിൽ ഓട്ടോറിക്ഷ കത്തിനശിച്ചു; ആളപായമില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്