HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി കട്ടപ്പനക്ക് സമീപം ദുരൂഹസാഹചര്യത്തിൽ ഓട്ടോറിക്ഷ കത്തിനശിച്ചു; ആളപായമില്ല, അപകടംനടന്നത് പുലർച്ചെ.

    ഇടുക്കി കട്ടപ്പനക്കുസമീപം പേഴുംകവലയിലാണ് വീടിന് സമീപം നിര്‍ത്തിയിട്ട വാഹനം  കത്തിനശിച്ചത്. കട്ടപ്പന ടൗണിൽ സർവീസ് നടത്തുന്ന കല്ലൂർതറവിള വീട്ടിൽ ഡാർവിന്റെ ഓട്ടോയാണ് അഗ്നിക്കിരയായത്.

ഇടുക്കി കട്ടപ്പനക്ക് സമീപം ദുരൂഹസാഹചര്യത്തിൽ ഓട്ടോറിക്ഷ കത്തിനശിച്ചു

     ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. കനത്ത സ്‌ഫോടന ശബ്ദം കേട്ട് ഡാർവിനും കുടുംബവും   ഉണര്‍ന്നപ്പോഴാണ് വണ്ടി കത്തുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാർ കട്ടപ്പന ഫയർഫോഴ്‌സിൽ വിവരമറിയിച്ചു.  തുടർന്ന് സമീപവാസികളും ഡാർവിനും ചേർന്ന് തീ അണക്കാൻ ശ്രമിച്ചു. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. എന്നാല്‍ അപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

     ഡാർവിന്റെ ഏക വരുമാനമാർഗമാണ് കത്തിനശിച്ചത്. വാഹനം (ഫിറ്റ്നസ്) ടെസ്റ്റിംഗ് നടത്തുന്നതിനായി കഴിഞ്ഞ ദിവസം ജോലികളെയല്ലാം തീർത്തിരുന്നു. ഷോട്ട് സർക്യുട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമീക വിവരം. എന്നാൽ മെയിന്റനൻസ് ജോലികൾ തീർത്തിരുന്ന വാഹനം പുലർച്ചെ കത്തിനശിച്ചതിലാണ് അയൽവാസികളും ഡാർവിനും സംശയം പ്രകടിപ്പിക്കുന്നത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തുകയും ഡാർവിന്റെ പരാതിയിൽ അന്വേക്ഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS