HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി ശാന്തൻപാറയിൽ മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു.

     പ്രായപൂർത്തിയാകാത്ത മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

     ശാന്തൻപാറ പേത്തൊട്ടി സ്വദേശി പുളിക്കൽ പ്രസാദിനാണ് വെട്ടേറ്റത്. നെടുങ്കണ്ടം സ്വദേശി രാജേഷാണ് മീൻ വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രസാദിനെ ആക്രമിച്ചത്. വിറ്റ മീനിന്റെ പണം വാങ്ങാൻ മക്കളെ രാജേഷാണ് പ്രസാദിൻെറ പക്കലേക്ക് അയച്ചത്. ഇവിടെ വെച്ച്  മർദിക്കുകയായിരുന്നു എന്നാണ് കുട്ടികൾ പറയുന്നത്. പ്രസാദ് കുട്ടികളെ മർദിച്ചത് അറിഞ്ഞ രാജേഷ് മീൻ വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രസാദിനെ ആക്രമിക്കുകയായിരുന്നു. രാജേഷ് തുടർന്ന് ഒളിവിൽ പോയി. പ്രസാദ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മർദ്ദനമേറ്റ കുട്ടികൾ നെടുക്കണ്ടം താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശാന്തൻപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:  ഇടുക്കിയില്‍ ആറുവയസ്സുകാരിയെ ഒന്നരവര്‍ഷം പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍; അമ്മാവനും പീഡനത്തിനിരയാക്കി. |                                           

   കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

 സന്ദർശിക്കുക.  www.honesty.news               

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS