കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയ ശ്രീധന്യയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റി.

പുറ്റടി ഇലവനാതടവിൽ രവീന്ദ്രൻ ഭാര്യ ഉഷ എന്നിവരാണ് കഴിഞ്ഞദിവസം കിടപ്പുമുറിയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇതേ മുറിയിൽ കിടന്നുറങ്ങുന്ന പ്ലസ് ടു വിദ്യാർഥിയായ ശ്രീധന്യ മാതാപിതാക്കളെ രക്ഷിക്കാനുള്ള ശ്രമത്തിൽ പൊള്ളലേൽക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കുട്ടിയെ വെൻറിലേറ്ററിലേക്ക് മാറ്റി. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |