തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവ് കലക്‌ടറേറ്റിനു സമീപമാണ് റോഡിൽ മണ്ണൊഴുകി ദിനംപ്രതി അപകടങ്ങൾ ഉണ്ടാകുന്നത്.
.jpeg)
കാലവർഷത്തിൽ റോഡിന്റെ വശങ്ങളിലുള്ള തിട്ട ഇടിഞ്ഞ് വീഴാറുണ്ട് എന്നാൽ ആ സമയത്തെ വാഹനയാത്ര സുഗമമാക്കുവാൻ മണ്ണ് റോഡിന്റ വശങ്ങളിലേക്ക് മാറ്റിവെക്കും ഇത്തരത്തിൽ മാറ്റിയ മണ്ണാണ് മഴയത്ത് റോഡിലേക്ക് ഒഴുകിയെത്തിയത്. ശക്തമായ മഴ പെയ്ത്താൽ ഇതുവഴിയുള്ള കാൽനടയാത്രപോലും ദുഷ്‌കരമാണ്. ശക്തമായ മഴയിൽ റോഡിലേക്ക് ഒഴുകിയെത്തുന്ന ചെളി മുൻപ് പി ഡബ്ലിയു ഡി നീക്കം ചെയ്യാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ ഒഴുകിയെത്തിയ ചെളി നീക്കം ചെയ്യാൻ ഇതുവരെ ശ്രമം ഉണ്ടായിട്ടില്ല.
നാട്ടുകാർ പി ഡബ്ലിയു ഡി ഓഫീസിൽ വിളിച്ച് മണ്ണ് നീക്കം ചെയ്യണമെന്ന് പറഞ്ഞെങ്കിലും യാതൊരുവിധ നടപടിയും കൈക്കൊണ്ടില്ല. വഴി പരിചയമില്ലാതെയെത്തുന്ന ഡ്രൈവർമാർ തൊട്ടടുത്ത് എത്തുമ്പോളാണ് അപകടം നടക്കുന്നത്. കഴിഞ്ഞദിവസം രണ്ട് ഇരുചക്രവാഹങ്ങളാണ് അപകടത്തിൽപ്പെട്ടത്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള പതാനിർമ്മിച്ചിട്ടുണ്ടെങ്കിലും ഇത് മണ്ണൊഴുകിവന്ന് മൂടപ്പെട്ടിരിക്കുകയാണ്. ഈ തടസം മാറ്റിയാൽ ഇവിടുത്തെ അപകടങ്ങൾക്ക് ശാശ്വതപരിഹാരം ഉണ്ടാകും എന്നാൽ ഓടയിലൂടെ വെള്ളം സുഗമമായിഒഴുകിപ്പോകുവാനുള്ള യാതൊരുവിധ നടപടിയും ആധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മൺകൂന എത്രയും വേഗം നീക്കംചെയ്ത് ഭാവിയിൽ മണ്ണൊഴുകി അപകടം ഉണ്ടാകാത്തവിധം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: തൊടുപുഴ ആറ്റിലെ കുളിക്കടവിൽ മൃതദേഹം കണ്ടെത്തി; ഇന്ന് രാവിലെയായാണ് സംഭവം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്