ഇടുക്കി റോഡിനു സമീപം തൊടുപുഴയാറ്റിലെ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തമിഴ്‌നാട് സ്വദേശി എന്നു സംശയിക്കുന്ന ആളാണ് മരണപ്പെട്ടതെന്ന് കരുതുന്നു. അൻപത് വയസ് പ്രായം തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Also Read: ഇടുക്കിയിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.