കുളമാവ് സമീപം തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ മൂന്നു പേർ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വഴി പരിചയമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു വീഴുകയുംസംസ്ഥാനപാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. കുളമാവിൽ നിന്നും പുതിയതായി വലിച്ച ലൈനുകളും പോസ്റ്റുമാണ് തകർന്നത്. പുതിയതായി ലൈൻ വലിച്ചതിനാൽ ഇതുവരെയും ചാർജ്ജ് ചെയ്തിട്ടില്ലായിരുന്നു അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുളമാവ് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്