വാഴത്തോപ്പ് സെൻറ്. ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. ഗീവർഗീസിന്റെയും വി.സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ഏപ്രിൽ 22 മുതൽ 24 വരെയാണ് ആഘോഷിക്കുന്നത്.

രണ്ടാം ദിനമായ ഇന്നലെ തിരുനാളിന്റെ പ്രധാന ഭാഗമായ തടിയൻപാട് കപ്പേളയിലേക്കുള്ള പ്രദക്ഷിണം നടന്നു. കാഞ്ചിയാർ വികാരി ഫാദർ ജോസഫ് ആയിലുകുന്നേലാണ് പ്രദിക്ഷണം നയിച്ചത്. നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്. മതസൗഹാർദത്തിന്റെ നല്ലൊരു മാതൃകയാണ് കത്തീഡ്രൽ ദേവാലയത്തിലെ പ്രദക്ഷിണം. പ്രദക്ഷിണ വഴികൾ കൊടിതോരണങ്ങളാലും വൈദ്യുത ദീപങ്ങളാലും അലങ്കരിച്ച് പ്രദക്ഷിണത്തെ വരവേൽക്കാൻ ഒരുങ്ങിയിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തിരുനാൾ ദിനത്തിൻ്റെ അവസാന ദിനമായ ഇന്ന് രാവിലെ 6.15 നും 7.30 നും 9.30 നും വി.കുർബാന. വൈകിട്ട് നാലിന് ഫാ.മാത്യു മേക്കൽ അർപ്പിക്കുന്ന ആഘോഷപൂർവ്വമായ വി.കുർബാന, നൊവേന, തിരുനാൾ സന്ദേശം പോളി മണിയാട്ട് നൽകും. തുടർന്ന് 06.30 ന് ആഘോഷപൂർവ്വമായ രഥ പ്രദക്ഷിണം. പ്രത്യേകം തയാറാക്കിയ രഥത്തിൽ വി.ഗീവർഗീസിന്റ് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ദേവലയത്തിനു ചുറ്റും നടക്കും. വർഷത്തിൽ തിരുനാളിനോട് അനുബന്ധിച്ചു മാത്രമാണ് രഥം പുറത്തിറക്കുന്നതും രഥപ്രദിക്ഷണം നടത്തുന്നതും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്