ഇടുക്കി അടിമാലിക്കു സമീപം പനംകൂട്ടിയിൽ വീട് നിർമ്മിക്കുന്നതിനായി പണിത താൽക്കാലിക ഷെഡിനാണ് തീപിടിച്ചത്. താൽക്കാലിക ഷെഡ് പൂർണ്ണമായും കത്തി നശിച്ചു.

പനംകൂട്ടി നെല്ലിക്കൽ റോബിൻസന്റെ ഷെഡ് ആണ് കത്തി നശിച്ചത്. ടി വി പ്രവർത്തിപ്പിക്കുന്നതിനിടയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതാണെന്നാണ് പ്രാഥമിക വിവരം. തീ പടർന്ന സമയത്ത് ആറും ഒൻപതും വയസുള്ള കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ രക്ഷിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് എത്തിയ പ്രദേശവാസികൾ ചേർന്ന് തീ അണക്കുകയായിരുന്നു. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വീട്ടു സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.