പൈനാവ് താന്നിക്കണ്ടം അശോക റോഡിലെ നിർമാണത്തിൽ അശാസ്ത്രീയതമൂലം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വൃദ്ധദമ്പതികൾ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. ചെറുതോണി പേപ്പാറ സ്വദേശി ആലാനിക്കൽ ദേവസ്യായും കുടുംബവുമാണ് വീട്ടുപടിക്കൽ സമരം തുടങ്ങിയത്.
.jpeg)
റീ ബില്ഡ് കേരളയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച പൈനാവ് താന്നിക്കണ്ടം അശോക റോഡിന്റെ നിർമ്മാണത്തിൽ വ്യാപകമായ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രദേശത്തുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. ദേവസ്യയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കുള വഴിയിൽ ഐറിഷ് ഓടക്കു മുകളിൽ നിർമ്മിച്ചിരിക്കുന്ന ശാസ്ത്രീയ സ്ലാബ് നിർമ്മാണമാണ് ഇവരെ സമരത്തിലേക്ക് നയിച്ചത്. റോഡിൽ നിന്നും കുത്തനെ നിർമ്മിച്ച സ്ലാബിൽ നടന്ന് കയറാനോ ഇറങ്ങാനോ കഴിയാത്ത സാഹചര്യമാണ്.
വൃദ്ധദമ്പതികളായ ഇവരു രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസം. വകുപ്പ് മന്ത്രിക്കും, കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി വൃദ്ധദമ്പതികൾ രംഗത്തെത്തിയത്. പരിഹാരമുണ്ടാകും വരെ വീട്ടുപടിക്കൽ സത്യഗ്രഹ സമരം തുടരാനാണ് ഇവരുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്