നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ച് പിക്കപ്പ് വാൻ പൂർണമായി തകർന്നു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു.
തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ ചെറുതോണി പോലീസ് സ്റ്റേഷനു സമീപമാണ് വാഹനാപകടം ഉണ്ടായത്. അമിതവേഗത്തിൽ ഭാരം കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടുകൂടി ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ചുള്ളിക്കൽ സാലറ്റിനാണ് പരിക്കേറ്റത്. തലയ്ക്കും മുതുകിലും പരിക്കേറ്റതിനെതുടർന്ന് സാലറ്റിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
മൂലമറ്റത്ത് നിന്നും വളവുമായി കഞ്ഞിക്കുഴി പഴയരിക്കണ്ടത്തെക്ക് പോവുകയായിരുന്ന ലോറി വാഴത്തോപ്പിൽ നിന്നും കോടികുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചുകയറുകയായിരുന്നു. കുത്തനെയുള്ള ഇറക്കത്തിൽ അമിതവേഗതയിലെത്തിയ ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. വേഗത്തിലെത്തിയ ലോറി പിക്കപ്പ് വാനിൽ ഇടിച്ചശേഷം നൂറു മീറ്റർ മാറി കയറ്റമുള്ള മറ്റൊരു വഴിയുടെ മതിലിൽ ഇടിച്ചാണ് നിന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്