നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി. പാലക്കാട് സ്വദേശി റഹ‍്‍ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
സൗദി അറേബ്യയിൽ നിന്ന് വന്ന ഇവർ നാല് ക്യാപ്സൂളുകളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. റഹ്‍ലത്തിൽ നിന്ന് 991 ഗ്രാമും രഞ്ജിത്തിൽ നിന്ന് 1,019 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news