തൃശ്ശുരില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു.

ചാലക്കുടിക്ക് സമീപം ഇഞ്ചക്കുണ്ടിലാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ(60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ മകൻ അനീഷിനായി(30) തെരച്ചിൽ തുടരുകയാണ്. വീടിന് പുറത്ത് റോഡിൽ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായി എത്തിയ മകൻ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലാണ്. കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്.
അനീഷ് ആക്രമിക്കാൻ തുടങ്ങിയതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. അനീഷ് തന്നെയാണ് കൊലപാതക വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ റോഡിലായിരുന്നു മൃതദേഹങ്ങള്‍.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news