സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിമാലി മെയിന്‍ ബ്രാഞ്ചിലാണ് ജീവനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

എസ്ബിഐ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ അഖില്‍ മോഹന്‍, ക്ലര്‍ക്ക് സജീവന്‍ എന്നിവരാണ് ഏറ്റുമുട്ടിയത്. ഇതേതുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനവും അല്‍പസമയം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ബാങ്ക് തുറന്നതിന് പിന്നാലെ ആയിരുന്നു തര്‍ക്കവും സംഘട്ടനവും അരങ്ങേറിയത്. സംഘട്ടനത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. സംഘട്ടനത്തില്‍ അടിമാലി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജീവനക്കാരുടെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തില്‍ ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.