ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ കാർത്തികിന്‍റെ മകൻ സന്തോഷ് (9) ആണ് മരിച്ചത്.

കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് സന്തോഷ്. കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി പൊറൊട്ട കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടി ശർദിക്കുകയും പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു. തുടർന്ന് ശനിയാഴ്ച്ച രാവിലെ കുട്ടിയെ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസനാളത്തിൽ പൊറൊട്ട കുടുങ്ങിയതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത് . കുട്ടി നേരത്തെ അപസ്‌മാരത്തിനു ചികിത്സ തേടിയിരുന്നതാണ്. മൃതദേഹം പോർസ്റ്റുമോർട്ട നടപടികൾക്ക് പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.