MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

പാൽകുളംമേട്ടിൽ വനം വകുപ്പുമായി പോര് മുറുകുന്നു; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തുറന്ന വഴി വനംവകുപ്പ് വീണ്ടും അടച്ചു, സുരക്ഷാവേലി വീണ്ടും സ്ഥാപിക്കുകയും ജനപ്രതിനിധികൾക്കെതിരെ വനംവകുപ്പ് പരാതി നൽകുകയും ചെയ്യ്ത സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുന്നു.

       വനംവകുപ്പ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടച്ച ഇടുക്കി  ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാൽകുളം മേട്ടിലേക്കുള്ള വഴി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇതിനു നേതൃത്വം നല്കിയവർക്കെതിരെ  വനം വന്യജീവി വകുപ്പ് പ്രകാരം കേസെടുത്തതായും പൊതുമുതൽ നശിപ്പിച്ചതിനും ദുരന്ത നിവാരണ നിയമം 2005 പ്രകാരം സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്കെതിരെ കഞ്ഞിക്കുഴി പോലീസിൽ വനം വകുപ്പ് പരാതി നൽകുകയും ചെയ്തു. ഈ നടപടിക്കെതിരെ വൻ പ്രതിക്ഷേധമാണ് സ്ഥലത്ത് ഉയരുന്നത്.

പാൽകുളംമേട്ടിൽ വനം വകുപ്പുമായി പോര് മുറുകുന്നു

പാൽകുളംമേട് ഉൾപ്പെടുന്ന പ്രദേശത്ത് റവന്യൂ ഭൂമിയാണ് കൂടുതലായുമുള്ളത്. ഈ സ്ഥലത്ത് കൂടിയുള്ള വഴി നിർമ്മിച്ചത് വൈദ്യുതി വകുപ്പായിരുന്നു. ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കഞ്ഞിക്കുഴി പഞ്ചായത്താണ് നടത്തുന്നത്.  ജില്ലയിലെ ടൂറിസം മാപ്പിൽ ഇടം നേടിയ പ്രദേശമായിരുന്നു പാൽകുളംമേട്. ധാരാളം സഞ്ചാരികളാണ് ഈ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാനായി പ്രതിദിനം വന്നുകൊണ്ടിരുന്നത്. ട്രക്കിങ്ങിന് ഉൾപ്പെടെ പേരുകേട്ട പ്രദേശമായി പാൽകുളംമേട് മാറിക്കൊണ്ടിരിക്കവേയാണ് വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ റോഡ് അടച്ചുപൂട്ടിയത്. ഈ സാഹചര്യത്തിലാണ് സർവ്വക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒത്തോരുമിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട്, വിവിധ ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ   ഇരുമ്പ് പൈപ്പ് കൊണ്ട് ബ്ലോക്ക് ചെയ്തിരുന്ന പാത നാട്ടുകാർ സഞ്ചാരികൾക്കായി തുറന്നുനൽകുകയായിരുന്നു.

അതേ സമയം നീക്കിയ ഇരുമ്പ് പൈപ്പ് വീണ്ടും സ്ഥലത്ത് പുനസ്ഥാപിക്കുകയും അനധികൃത സന്ദർശനം അനുവദിക്കില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുകയും ചെയ്തു. അനധികൃത പ്രവേശനം തടയുന്നതിനായി സ്ഥാപിച്ച സുരക്ഷാവേലി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നശിപ്പിച്ചതിനെതിരേ വനംവകുപ്പ് പോലീസിൽ പരാതി നൽകി. അനധികൃത ട്രെക്കിങ്, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ പ്രശ്നങ്ങൾ ടൂറിസത്തിന്റെ മറവിൽ നടക്കുന്നുണ്ടെന്നും, കഴിഞ്ഞ വർഷം കമിതാക്കൾ പാൽക്കുളംമേട്ടിൽ വന്ന് ആത്മഹത്യ ചെയ്യുകയും ചെയ്ത് സാഹചര്യത്തിൽ  സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പാൽക്കുളം മേട്ടിൽ വിനോദസഞ്ചാരം അനുവദിക്കാനാവില്ലെന്നാണ്  വനംവകുപ്പ് വ്യക്തമാക്കുന്നത്. 

എന്നാൽ വനം വകുപ്പ് പറയുമ്പോലെ കമിതാക്കൾ വനംവകുപ്പ് അധീനതയിൽ പെട്ട പാൽക്കുളമേട് വനമേഖലയിൽ ആത്മഹത്യചെയ്തിട്ടില്ല  കമിതാക്കൾ മരണപ്പെട്ടു എന്ന് പറയുന്നത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ആണ് . ടൂറിസത്തെ തകർക്കാൻ വേണ്ടിയാണ് വനംവകുപ്പ് നുണ പ്രചരണം നടത്തുന്നതെന്ന് ഇതിൽ നിന്നുതന്നെ വ്യക്തവുമാണ്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി  പാൽക്കുളമേട് സംരക്ഷിക്കാൻ  വനംവകുപ്പ് തയ്യാറാകുന്നില്ല. ജില്ലയിലെ  പല വിനോദസഞ്ചാര മേഖലകളും  വനംവകുപ്പിന്റെ ഈ നടപടി മൂലം  പ്രതിസന്ധിയിലായിരിക്കുകയാണ്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനമാർഗ്ഗം നയിച്ചിരുന്ന നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടതും. അതേസമയം ടൂറിസം വകുപ്പും വനം വകുപ്പും  ചേർന്ന്  ജില്ലയിലെ വിനോദസഞ്ചാര മേഖലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.  അതിനാൽ തന്നെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ്  നാട്ടുകാരുടെ തീരുമാനം. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി, റവന്യൂ-വനം വകുപ്പ് മന്ത്രി  ജില്ലയുടെ ചുമതലയുള്ള മന്ത്രിയും  സ്ഥലത്ത് എംഎൽഎയുമായ ജലവിഭവ വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS