ക്രിസ്‌തുവിന്റെ രാജകീയമായ ജറുസലേം പ്രവേശനം അനുസ്‌മരിച്ച് എല്ലാ ദേവാലയങ്ങളിലും രാവിലെ മുതൽ തിരുകർമ്മങ്ങളും കുരുത്തോല പ്രദക്ഷിണങ്ങളും നടന്നു.
.jpeg)
ജറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളുമായി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാനത്തിരുനാൾ. ഈ ദിവസം എല്ലാ പള്ളികളിലും പ്രത്യേക പ്രാർഥനകളും കുർബാനയും നടക്കും. കേരളത്തിൽ കുരുത്തോല പെരുന്നാൾ ' എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. നൂറുക്കണക്കിന് വിശ്വാസികളാണ് ഓരോ ദേവാലയങ്ങളിലുമെത്തിയത്. ദിവ്യബലിയ്ക്കൊപ്പം പ്രത്യേക പ്രാർത്ഥനകളും നടന്നു. ഇതോടെ വിശുദ്ധ വാരാചരണത്തിനും തുടക്കമായി. പെസഹാ വ്യാഴം, ദുഖവെള്ളി, ദുഃഖശനി, ഉയർപ്പുതിരുനാൾ എന്നിവയാണ് ഈ ആഴ്ച അനുഷ്ഠിക്കുക. 50 ദിവസത്തെ വ്രതത്തിന് ഉയർപ്പുതിരുനാളോടെയാണ് സമാപനംകുറിയ്ക്കുക.

ഇടുക്കി രൂപതയിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ രാവിലെ ആറുമണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. കത്തീഡ്രൽ പാരീഷ് ഹാളില്‍ വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിച്ച തിരുകർമ്മങ്ങളിൽ കുരുത്തോല വിതരണം നടത്തി. തുടർന്ന് യേശുക്രിസ്തുവിന്റെ ജെറുസലേം യാത്രയുടെ ഓർമ്മപുതുക്കി കുരുത്തോലകൾ കൈകളിലേന്തി പ്രദിക്ഷണമായി വിശ്വസസമൂഹം കത്തീഡ്രൽ ദേവാലയത്തിലേക്ക് പ്രവേശിച്ചു. ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുദേവനെ അനുസ്മരിച്ച് കത്തീഡ്രൽ വികാരി വിശ്വസസമൂഹത്തിന് ഓശാനയുടെ സന്ദേശം നൽകി. നൂറുക്കണക്കിന് വിശ്വാസികളാണ് തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം,ഫാ.ജോസഫ് ഉമ്മിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. നാളെ (തിങ്കളാഴ്ച) ഇടുക്കിരൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ മൂറോൻ വെഞ്ചിരിപ്പ് ( സൈത്ത് വെഞ്ചിരിപ്പ്) നടക്കും. ഇടുക്കി രൂപതയിലെ മുഴുവൻ വൈദികരുടെയും കാർമികത്വത്തിലാണ് മൂറോൻ ആശീർവദിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news