മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഇടുക്കി മുട്ടം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. മൂവാറ്റുപുഴക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്നു പുലർച്ചെ മൂന്നു മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. എംസി റോഡിൽ പേഴക്കാപ്പള്ളി പള്ളിച്ചിറയ്‌ക്ക് സമീപമായിരുന്നു അപകടം. മുട്ടം പുലിക്കുന്നേൽ ടോമി(63) ഭാര്യ മേരി ടോമി(62 ) ബിൻസി ടോമി(20) കോട്ടയ്ക്കൽ എലിസബത്ത്(20) എന്നിവർക്കാണ് പരിക്കേറ്റത്. ടോമിയുടെ ഭാര്യ മേരിക്കാണ് ഗുരുതരപരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരെ വിദഗ്ധചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news