HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയം എന്ന സ്വപ്‌നം സഫലമാകുന്നു; ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം നിർമ്മാണത്തിനായി വിട്ടുനൽകും.

  ഇടുക്കിയില്‍ കോടതി സമുച്ചയത്തിന് ഭൂമി വിട്ടുനൽകാൻ മന്ത്രിസഭാ യോഗത്തില്‍ അനുമതി.


  ഇടുക്കിയിൽ  കോടതി സമുച്ചയ നിര്‍മാണത്തിനായി ഇടുക്കി വില്ലേജില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം  വിട്ടു കൊടുക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ ആവശ്യപ്രകാരമാണ് കാബിനറ്റില്‍ ഇതുസംബന്ധിച്ച തീരുമാനമായത്. സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ജുഡീഷ്യല്‍ വകുപ്പിന് സ്ഥലം വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഇടുക്കി ബാര്‍ അസോസിയേഷന്‍ ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതികള്‍, സ്‌പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി എന്നിവയും കുടുംബ കോടതി, കൊമേഴ്‌സ്യല്‍ കോടതി തുടങ്ങി നിലവിലുള്ളതും പുതിയതുമായ വിവിധ കോടതികള്‍ ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്ന കോടതി സമുച്ചയത്തില്‍ എത്തുന്നത് ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.