തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവല്‍പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് നേരെയാണ് ആക്രമണം. പുതുരാജിന്റെ വലതുകാല്‍ പൂര്‍ണമായും ചിന്നിച്ചിതറി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.

ഇന്ന് വൈകുന്നേരം ഏഴരയ്ക്കായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തിന്റെ ഭാഗമായി യുവാവിന് നേരെ ബോംബെറിഞ്ഞത്. പുതുരാജന്‍ ക്ലീറ്റസ്, സിജു, സുനില്‍ എന്നിവര്‍ റോഡരികില്‍ സംസാരിച്ചു നില്‍ക്കുയായിരുന്നു. അതിനിടയിലാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ പുതുരാജിന്റെ കാല്‍പൂര്‍ണമായും നഷ്ടപ്പെട്ടു. ഉടന്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പുതുരാജിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്നു സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news