ഇടുക്കി രാജകുമാരിയിലാണ് വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രിയിൽ വഴിയരുകിൽ തള്ളുന്നത്.

രാജകുമാരിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള കോഴി വേസ്റ്റുകൾ, മത്സ്യമാംസ മാലിന്യങ്ങൾ എന്നിവ രാത്രിയുടെ മറവിൽ രാജകുമാരി ബി ഡിവിഷൻ പരിസരങ്ങൾ കൊണ്ടുവന്ന് തള്ളുകയായിരുന്നു. മാലിന്യങ്ങൾ മൂലം ബുദ്ധിമുട്ടിലായ നാട്ടുകാർ സംഘടിക്കുകയും മാലിന്യവുമായി വന്ന വാഹനം പിടികൂടുകയുമായിരുന്നു. വട്ടപ്പാറ അമ്പലത്തിനും കുരിശുപള്ളികൾക്കും സമീപം നിക്ഷേപിക്കുന്നതായി കൊണ്ടുവന്ന മാലിന്യമാണ് നാട്ടുകാർ പിടിക്കൂടി തിരിച്ചയച്ചത്. സ്വകാര്യവ്യക്തിയുടെ പന്നി ഫാമിലേക്ക് എന്ന് പറഞ്ഞ് എത്തിക്കുന്ന മാലിന്യമാണ് ഇവർ വഴിയരുകിൽ തള്ളുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |