HONESTY NEWS ADS

കോതമംഗലത്തിനു സമീപം ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.

   കോതമംഗലം കോട്ടപ്പടിയില്ലാണ്  ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 

കോതമംഗലത്തിനു സമീപം  ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.

   മനക്കക്കുടി സ്വദേശി സാജു (60) ആണ് മരിച്ചത്. ഭാര്യ ഏലിയാമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പുവടി ഉപയോഗിച്ചാണ് ഏലിയാമ്മ ഭര്‍ത്താവിനെ തലയ്ക്കടിച്ചത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ ഏലിയാമ്മ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിക്കുകയായിരുന്നു. സാജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS