HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

    ആലപ്പുഴ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നാല് പേര്‍ മരിച്ചു

തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജുവും (34), മറ്റൊരാള്‍ ആനാട് സ്വദേശി സുധീഷ് ലാല്‍ ആണെന്നും പൊലീസ് അറിയിച്ചു. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പായല്‍കുളങ്ങരയില്‍ ദേശീയപാതയില്‍ വച്ചാണ് അപകടം നടന്നത്. കാറില്‍ ഉണ്ടായിരുന്നവര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു എന്നാണ് സൂചന. എതിര്‍ ദിശയില്‍ നിന്ന് വന്ന കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത്.

നാട്ടുകാരും അമ്പലപ്പുഴ പൊലീസും തകഴി ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെയും കാറില്‍ ഉണ്ടായിരുന്ന മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Also Read:  കോതമംഗലത്തിനു സമീപം ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. |

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.