റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന പൈനാവ് താന്നിക്കണ്ടം- അശോക റോഡിൽ പൈനാവ് പൂർണിമ ക്ലബിന് സമീപമാണ് പൈപ്പ് തകർന്നിരിക്കുന്നത്.

വാട്ടർഅതോറിറ്റിയുടെ പൈപ്പ് തകർന്ന് ടാറിംഗ് പൂർത്തിയാക്കിയ റോഡിലിന്റെ പലഭാഗങ്ങളിൽ നിന്നും ജലം പുറത്തേക്ക് തള്ളുകയാണ്. മണ്ണിനടിയിൽ പൈപ്പ് തകർന്നതുമൂലം ടാറിങ്ങിനുള്ളിൽകൂടെയാണ് ജലം പുറത്തേക്ക് ഒഴുകുന്നത്. പൈപ്പിൽ വെള്ളം പുനസ്ഥാപിക്കണമെങ്കിൽ റോഡ് പൊളിക്കേണ്ട സാഹചര്യമാണ് ഇന്നലെ തകർന്ന പൈപ്പ് പുനഃസ്ഥാപിച്ച് വെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും യാതൊരുനടപടിയും ഉണ്ടായിട്ടില്ല.
പൈനാവ്,താന്നിക്കണ്ടം,വാഴത്തോപ്പ്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പാണ് തകർന്നിരിക്കുന്നത്. വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമംമൂലം രൂക്ഷമായി ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിൽ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസങ്ങളിലും താന്നിക്കണ്ടം, ചെറുതോണി, വാഴത്തോപ്പ് തുടങ്ങിയ മേഖലകളിലും സമാന സംഭവം ഉണ്ടായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |