HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരണപ്പെട്ട സംഭവം; ആത്മഹത്യയെന്ന് പൊലീസ്, വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ കണ്ടെടുത്തു.

      വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന്  പൊലീസ്. ഇടുക്കി ജില്ലയിലെ പുറ്റടിയിലാണ് വീടിനു തീ പിടിച്ച് രണ്ടു പേർ മരിച്ചത്.

ദമ്പതികൾ മരണപ്പെട്ട സംഭവം; ആത്മഹത്യയെന്ന് പൊലീസ്

    ഇടുക്കി പുറ്റടി സ്വദേശിയായ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് ഇന്ന് പുലർച്ചെ വീടിന് തീപിടിച്ച് മരിച്ചത്. ഇപ്പോൾ ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങൾ ആണ് കാരണം ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഇത് വ്യക്തക്കുന്ന സന്ദേശങ്ങൾ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചിട്ടുള്ളതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ രവീന്‍റെയും ഉഷയുടെയും മകൾ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്, വീടിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലം കുടുംബാഗങ്ങൾ കിടന്നിരുന്ന മുറിയിൽ തീ പടരുകയായിരുന്നുവെന്നാണ് ആദ്യം വാർത്തകൾ വന്നത്. തീ പിടിച്ച് മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകളും പൊട്ടിതെറിച്ചു. ഷീറ്റുകൾ, മരണപ്പെട്ട രവീന്ദ്രന്റെയും ഉഷയുടെയും ദേഹത്തേയ്ക് പതിയ്ക്കുകയും ചെയ്തു. ഷീറ്റുകൾ പൊട്ടി തെറിയ്ക്കുന്ന ശബ്ദവും ശ്രീധന്യയുടെ നിലവിളിയുംകേട്ട് എത്തിയ നാട്ടുകാരനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ദമ്പതികൾ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അണക്കരയിൽ ചെറുകിടവ്യാപാര സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രൻ. മുൻപ് വണ്ടൻമേടിന് കടശികടവിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ട് വര്ഷം മുൻപാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപത്തേയ്ക് താമസത്തിന് എത്തിയത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണത്തിനോട് അനുബന്ധിച്ച് നിർമിച്ചിരുന്ന താത്കാലിക ഷെഡിലാണ് ഇവർ കഴിഞ്ഞിരുന്നത്. വണ്ടന്മേട് പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വികരിച്ചു. സയന്റിഫിക് വിദഗ്ധർ, സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേയ്ക് മാറ്റി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.