ഇടുക്കി വണ്ണപ്പുറത്തിനുസമീപം കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ വന്ന യുവാവാണ് ഇടിമിന്നലേറ്റ് മരിച്ചത്.

മലയിഞ്ചി കട്ടിക്കയം തേങ്ങാനാണിക്കൽ സുരേഷ് മകൻ ജ്യോതിഷ് (30) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കു പറ്റി. സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കളുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ഒബ്സർവേഷനിലാണ്. മലയിഞ്ചി പെരിങ്ങാശ്ശേരിയിൽ നിന്ന് വന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. വൈകിട്ട് നാലുമണിയോടെയാണ് ഇടിമിന്നലേറ്റത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news