കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു.

കോഴിക്കോട് ബസ് സ്റ്റാൻഡിൽ വെച്ച് ലോഫ്ലോർ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോ ഫ്ലോർ ബസിന്റെ ഗ്ലാസ് തകർന്നു. ട്രാക്കിൽ നിർത്തിയിട്ട ബസ് പുറകിലേക്ക് നീങ്ങിയാണ് അപകടമുണ്ടായത്. ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതാണെന്ന് സ്വിഫ്റ്റ് ബസ് ഡ്രൈവർ പറയുന്നു. ഇതിന് മുൻപ് പലതവണ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു.
തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് ആദ്യം അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിരുന്നു. തൃശൂർ കുന്നുംകുളത്ത് വെച്ചും കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. വാനിടിച്ച് നിലത്തുവീണ തമിഴ്നാട് സ്വദേശി പരസ്വാമിയുടെ കാലിൽക്കൂടി കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. നേരത്തേ കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |