മഹാമാരിയുടെ ഭീഷണിയൊഴിഞ്ഞ് പ്രത്യാശയോടെയാണ് ഇക്കുറി ലോകം ഈസ്റ്റർ ആഘോഷിക്കുന്നത്. ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലേറ്റുവാങ്ങി തിന്മയെ തോൽപ്പിച്ച് യേശുനാഥൻ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മയയാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആചരിക്കുന്നത്. ദാരിദ്രത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശുക്രിസ്തുവിന്റെ ഉയര്‍പ്പു തിരുനാള്‍.

ഇടുക്കി രൂപതയിൽ വാഴത്തോപ്പ് സെറ്റ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പാതിരാകുർബ്ബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. അൻപത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുടെയും പ്രാര്‍ഥനകളുടെയും പരിസമാപ്തി കൂടിയായ ഈസ്റ്റർ ദിനത്തിൽ ദേവാലയത്തിലും ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. ദേവാലയത്തിൽ പുലർച്ചെ മൂന്നുമണിയോടെ ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വിശുദ്ധകുർബ്ബാനയോടുകൂടിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |