കുത്തകപ്പാട്ട ഏലത്തോട്ടത്തിൽനിന്നും മരങ്ങൾ മുറിച്ച സംഭവത്തിൽ ഉടമകളിൽ ഒരാളെകൂടി വനപാലകർ അറസ്റ്റ് ചെയ്തു. കോതമംഗലം കാരോഴിപ്പിള്ളി നിരവത്ത് മാത്യു വർക്കിയാണ് പിടിയിലായത്.

കേസിൽ ഇതുവരെ നാലുപേർ അറസ്റ്റിലായി. മാത്യു വർക്കിയെ അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് അറസ്റ്റ് ചെയ്തത്. കുരിശുപാറ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽനിന്ന് മരങ്ങൾ മുറിച്ച കേസിലാണ് അറസ്റ്റ്. സഹോദരങ്ങളായ നാലുപേരുടെ പേരിലാണ് എസ്റ്റേറ്റ്. ഈ സ്ഥലം പല ഭാഗങ്ങളായി തിരിച്ച് ഇവർ പാട്ടത്തിന് നൽകിയിരിക്കുകയാണ്. അതിനാൽ പാട്ടത്തിന് വാങ്ങിയവരും കേസിൽ പ്രതികളാകുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഈ എസ്റ്റേറ്റിൽ നിന്നും 400 ലേറെ മരങ്ങൾ മുറിക്കുകയും അനധികൃത നിർമാണം നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |