HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കിയിൽ പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി; ബന്ധം ഉപേക്ഷിച്ചപ്പോൾ ചിത്രം പ്രചരിപ്പിച്ച് പ്രതികാരം, ഇരുപതുകാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ.

 പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമളിൽ പ്രചരിപ്പിച്ച യുവാവിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പിടിയിലായത്.

നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

     മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെൺകുട്ടിയുടെ  നഗ്ന ചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സാപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ ആഴ്ച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ്  നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി. 

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ...

 സന്തോഷ് പെൺകുട്ടിയെ പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചു. പിന്നീട് വീഡിയോ കോൾ ചെയ്ത് കാമുകിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെൺകുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരം അറിഞ്ഞ് സന്തോഷ് തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു. 

ആ യുവാവ് ഈ ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് പെൺകുട്ടിക്ക് മനസ്സിലായത്. ഇതോടെയാണ് പൊലിസിന് പരാതി നൽകിയത്. പെൺകുട്ടിയുടേയും പ്രതിയുടേയും ഫോണുകളിലെ ചാറ്റുകളും ചിത്രങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച്ച നീണ്ടുനിന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചില തെളിവുകൾ കൂടി ലഭിച്ചാൽ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

Also Read: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS