വാഴത്തോപ്പ് സെൻറ്. ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിലെ തിരുനാൾ 22 മുതൽ 24 വരെ നടത്തപ്പെടും.

വാഴത്തോപ്പ് സെൻറ്. ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. ഗീവർഗീസിന്റെയും വി.സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ഏപ്രിൽ 22 മുതൽ 24 വരെ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായുള്ള കുർബാനയും നൊവേനയും ഏപ്രിൽ 18 മുതൽ ആരംഭിച്ചു. ദിവസവും രാവിലെ 06.15നും വൈകിട്ട് 4 നും വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
ഏപ്രിൽ 22 ന് രാവിലെ 06.15 ന് വി.കുർബാനയും നൊവേനയും ശേഷം വൈകിട്ട് 4ന് തിരുനാൾ കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ടയും നടക്കും. തുടർന്ന് ആഘോഷമായ കുർബാന,സന്ദേശം - ഫാ. അലക്സ് വേലാച്ചേരിയിൽ .6 മണിക്ക് വാഴത്തോപ്പ് സെന്റ് മേരീസ് കപ്പേളയിലേക്ക് പ്രദക്ഷിണം
ഏപ്രിൽ 23 ന് 06.15നും 8.00 നും വി.കുർബാനയും നൊവേനയും വൈകിട്ട് നാലിന് വി.കുർബാനയും നൊവേനയും - ഫാ.സെബാസ്റ്റ്യൻ വടക്കേൽ തുടർന്ന് തടിയംപാട് കപ്പേളയിലേക്ക് പ്രദക്ഷിണം. സന്ദേശം ആന്റണി പാറക്കടവിൽ.
![]() |
രഥ പ്രദക്ഷിണം |