തൊടുപുഴ പൂമാല റൂട്ടിൽ ഇളംദേശം മുറിയത്തോട് പാലത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം നടന്നത്.

തൊടുപുഴയിൽ നിന്നും പൂമാലക്ക് സർവീസ് നടത്തുന്ന എം പീസ് ബസും പൂമാലയിൽ നിന്ന് കലയന്താനിക്കുപോയ ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ പൂമാല സ്വദേശി എ.സി.രാജനെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളംദേശം മുറിയത്തോട് പാലത്തിനു സമീപത്തായി നിരവധി അപകടങ്ങളാണ് ദിവസവും നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വളവിൽ നിർമ്മിച്ചിരിക്കുന്ന പാലത്തിന്റെ അശാസ്ത്രീയ നിർമാണമാണ് ഇവിടെ അപകടകാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അപകടത്തെത്തുടർന്ന് ടിപ്പർലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.